Select Page

  The American Chiropractic Association claimed that different sitting posture would affect the digestive and respiratory system and a good sitting posture will cause more natural breathing and better digestion. Poor sitting posture affects the physical and mental fitness of a body. Good posture enhances the intake of oxygen, improves cognition, concentration, mood and mental performance including brain functions. In Vasthu students’ chair, we have designed the best sitting posture which can support spinal code through which the entire brain functions such as memory, learning power, controlling of sensory organs will be boosted.

  Sitting in an office chair for prolonged periods of time can cause low back pain or worsen an existing back problem. The main reason behind this is that sitting, in an office chair or in general, is a poor posture that increases stress in the back, shoulders, arms, and legs, and in particular, can add significant amounts of pressure to the back muscles and spinal discs.

  തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യുന്നവര്‍ക്കും ലാപ്‌ടോപ്പ് ഉപയോഗിക്കുന്നവര്‍ക്കും എഴുത്ത്, വായന എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്കും അത്യുത്തമം. പതിനഞ്ച് ദിവസത്തിനുള്ളില്‍ ഫലം ലഭിച്ചില്ലെങ്കില്‍ മുഴുവന്‍ തുകയും മടക്കി നല്‍കി തിരിച്ചെടുക്കുന്നതാണ്.

  വാസ്തുശാസ്ത്ര പ്രകാരം ഉത്തമമായ ഇരിപ്പിടത്തിനുള്ള അളവുകളും നിര്‍മാണരീതിയും സംയോജിപ്പിച്ച് പരമ്പരാഗത തച്ചന്‍മാരുടെ നേതൃത്വത്തില്‍ പൂര്‍ണമായും തടിയില്‍ നിര്‍മിച്ചതാണ് Vasthu Students Chair.

  ജീവിതത്തില്‍ ഭൂരിഭാഗം സമയവും ഇരിക്കുന്നവരാണ് നമ്മള്‍. പ്രത്യേകിച്ച് കംപ്യൂട്ടറിനോ ലാപ്‌ടോപ്പിനോ മുന്നില്‍ ജോലി ജോലിചെയ്യുമ്പോഴോ പത്രമോ പുസ്തകങ്ങളോ വായിക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ ഒക്കെ.എന്നാല്‍ നമ്മുടെ ഇരിപ്പ് എത്രമാത്രം ശരിയാകുന്നു എന്നത് ചിന്തിക്കേണ്ട വസ്തുതതയാണ്. ഭൂരിഭാഗം പേരും നടുനിവര്‍ത്തിയല്ല ഇരിക്കുന്നത്. നടുവളഞ്ഞ് ഇരിക്കുന്നത് കാലക്രമത്തില്‍ നടുവേദന അടക്കമുള്ള ശാരീരിക അസ്വസ്ഥതകളിലേക്ക് നയിക്കുമെന്നതില്‍ തര്‍ക്കമില്ല.

  ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന ഭൂരിഭാഗം കസേരകളും നട്ടെല്ലിനു മതിയായ സംരക്ഷണം നല്‍കുന്ന തരത്തില്‍ അല്ല ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെ അത്തരം കസേരകളിലുള്ള സ്ഥിരമായ ഇരിപ്പ് ശരീരത്തെ രോഗാവസ്ഥയിലേക്ക് നയിക്കുമെന്നതില്‍ തര്‍ക്കമില്ല.ഇരിക്കുന്ന നേരം അത്രയും ശരീരത്തിനും മനസ്സിനും ഒരുപോലെ പരിപൂര്‍ണമായ റിലാക്‌സേഷന്‍ പ്രദാനം ചെയ്യുകയാണ് Vasthu Students Chair. നട്ടെല്ലിനുവേണ്ട പൂര്‍ണസംരംക്ഷണം നല്‍കിയാണ് Vasthu Students Chair ഡിസൈന്‍ ചെയ്തിരിക്കുന്നത്.

  കൃത്യമായ സിറ്റിങ് പൊസിഷനില്‍ ഇരിക്കുമ്പോള്‍ മാത്രമേ സ്‌പൈനല്‍കോഡിന് ശരിയായ സപ്പോര്‍ട്ട് ലഭിക്കുകയുള്ളൂവെന്നു നമുക്കറിയാം. പ്രത്യേകരീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന Vasthu Students Chair ബാക്ക്‌റെസ്റ്റ് സ്‌പൈനല്‍കോഡിനെ ശരിയായ രീതിയില്‍ സംരക്ഷിക്കുന്നതാണ്. ഇരിക്കുന്ന അവസരത്തില്‍ സ്‌പൈനല്‍കോഡിനു സപ്പോര്‍ട്ട് ലഭിക്കുകയും ഷോള്‍ഡര്‍ ബാലന്‍സ് ശരിയാകുകയും ചെയ്യുമ്പോഴാണ് ശ്വാസോച്ഛാസം കൃത്യമായി നടക്കുന്നത്. അപ്പോള്‍ മാത്രമാണ് ബ്ലഡ് സര്‍ക്കുലേഷന്‍ കൂടുന്നതും അതുവഴി തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നതും. തലച്ചോറും ശരീരവും തമ്മിലുള്ള ആശയവിനിമയം നടക്കുന്നതും സ്‌പൈനല്‍കോഡ് വഴിയാണ്. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള സന്ദേശം കൈമാറുന്നതും തിരിച്ചു സ്വീകരിക്കപ്പെടുന്നതും സ്‌പൈനല്‍കോഡ് വഴിയാണെന്നിരിക്കേ, നട്ടെല്ലിനെ സംരക്ഷിക്കാന്‍ ശരിയായ ഇരിപ്പ് അനിവാര്യമാണ്. ഈ ശാസ്ത്രീയ തത്വം ഉപയോഗിച്ചാണ് Vasthu Students Chair നിര്‍മാണം.

   വിദ്യാര്‍ഥികളെ സംബന്ധിച്ച് പഠിക്കണം എന്ന് ഏറെ ആഗ്രഹമുണ്ടെങ്കിലും കുറച്ചുനേരം ഇരിക്കുമ്പോള്‍ അവര്‍ക്ക് ക്ഷീണവും അലസതയും മടിയും തോന്നാറുണ്ട്. ഇത് അവര്‍ ഇരിക്കുന്ന പൊസിഷന്റെയും ഇരിക്കാന്‍ ഉപയോഗിക്കുന്ന പ്രതലത്തിന്റെയും പോരായ്മ കൊണ്ടാണ്. മുതിര്‍ന്നവരെ സംബന്ധിച്ചു നടുവളഞ്ഞിരുന്നു ജോലി ചെയ്യുമ്പോഴും വായിക്കുമ്പോഴുമെല്ലാം ഇരിപ്പ് ശരിയല്ലാത്തതുകൊണ്ടു കുറച്ചുമിനിട്ടുകള്‍ക്കുശേഷം ദേഹാസ്വസ്ഥത ബാധിക്കാന്‍ തുടങ്ങും. നട്ടെല്ല് നിവര്‍ന്നിരിക്കാന്‍ കഴിയാത്ത ഡിസൈനുകളിലുള്ള ചെയറുകള്‍ ഉപയോഗിക്കുന്നതിനാലാണത്. ഈ സാഹചര്യത്തിലാണ് Vasthu Students Chair ആശ്വാസമാകുന്നത്.

  ഇരിപ്പ് ശരിയാകുന്നതോടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുകയും കുറഞ്ഞസമയം കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുകയും ചെയ്യുന്നു. സ്‌പൈനല്‍കോഡിന് സപ്പോര്‍ട്ട് ലഭിക്കുന്നതുകൊണ്ട് ഷോള്‍ഡര്‍ ബാലന്‍സ് ആകുകയും ഇതുവഴി കൂടുതല്‍ റിലാക്‌സ് ചെയ്ത് ഇരിക്കാന്‍ കഴിയുകയും ചെയ്യും. ഇത്തരം ശാസ്ത്രീയതത്വങ്ങളുടെ പിന്‍ബലത്തില്‍ തയ്യാറാക്കിയിരിക്കുന്ന Vasthu Students Chair ഉപയോഗിക്കുന്നതിലൂടെ നിലവിലുള്ളതിനെക്കാള്‍ മുപ്പത് ശതമാനത്തിലധികം പ്രോഡക്ടിവിറ്റി ലഭിക്കാന്‍ സഹായിക്കുന്നുവെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.

  ബാക്‌റെസ്റ്റ്, സീറ്റ്, ആം റെസ്റ്റ്, ഫുട്‌റെസ്റ്റ്, റൈറ്റിങ് ബോര്‍ഡ് എന്നിവയാണ് Vasthu Students Chair പ്രധാനഭാഗങ്ങള്‍. 130 കിലോ വരെ ഭാരമുള്ളവര്‍ക്ക് കംഫര്‍ട്ട് ആകുന്ന രീതിയിലാണ് Vasthu Students Chair സീറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.വായു സഞ്ചാരത്തിനു ആവശ്യമായ വെറ്റിലേഷന്‍ ഉള്ളതുകൊണ്ട് Vasthu Students Chair ഇരിക്കുന്നവര്‍ക്കു വിയര്‍ക്കാനുള്ള സാധ്യതയും വളരെ കുറവാണ്. ശാസ്ത്രീയമായി തയ്യാറാക്കിയിരിക്കുന്ന Vasthu Students Chair ന്റെ ആം സപ്പോര്‍ട്ട് കഴുത്തിലെയും ഷോള്‍ഡറിലെയും സ്ട്രയിന്‍ കുറക്കാനും ഈസിയായി ഇരിക്കാനും എഴുന്നേല്‍ക്കാനും സഹായിക്കുന്നു.

  ശരിയായ ഇരിപ്പ് സുഖം ലഭിക്കണമെങ്കില്‍ കാല്‍പാദങ്ങള്‍ എങ്ങനെ വച്ചിരിക്കുന്നു എന്നതും പ്രധാനമാണ്. ഇവിടെയാണ് Vasthu Students Chairറ്റ് ചെയറിന് ഒപ്പമുള്ള ഫുട്ട്‌റെസ്റ്റിന്റെ പ്രാധാന്യം. തറയില്‍ കാല്‍വച്ച് ഇരിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ശരീരത്തില്‍നിന്നും ഊര്‍ജനഷ്ടം ഉണ്ടാകുന്നു എന്നാണ് ശാസ്ത്രം. കാല്‍പാദം തറയില്‍ വെക്കുമ്പോള്‍ ഭൂമിയില്‍നിന്നുള്ള കാന്തിക ഊര്‍ജം ശരീരത്തിലേക്ക് പ്രഹരിക്കാന്‍ തുടങ്ങും. ഇതുവഴി ശരീരത്തെ ബാധിക്കുന്ന മടി, അലസത എന്നിവ ഒഴിവാക്കാന്‍ കാല്‍പാദം തടിയില്‍ നിര്‍മിച്ച ഫുട് റെസ്റ്റില്‍ വയ്ക്കുന്നതിലൂടെ സഹായിക്കും.

  Vasthu Students Chairറ്റ് ചെയറിനൊപ്പം അനുബന്ധമായി ചേര്‍ത്തിരിക്കുന്ന ഒന്നാണ് റൈറ്റിങ് ബോര്‍ഡ്. ടേബിള്‍ പ്ലസ് ചെയര്‍ എന്ന രീതിയില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണ് ഇത്. അത്യാവശ്യം വയറിന് വലിപ്പമുള്ളവര്‍ക്കുപോലും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കണ്ണിന് കൃത്യമായി കാഴ്ച ലഭിക്കുന്ന രീതിയില്‍ ബോര്‍ഡ് അഡ്ജറ്റ് ചെയ്തു എഴുതാനും വായിക്കാനും ലാപ്‌ടോപ്പ് ഉപയോഗിക്കാനുമുള്ള സൗകര്യവും റൈറ്റിങ് ബോര്‍ഡ് പ്രദാനം ചെയ്യുന്നു.

  ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഴ്‌സിന്റെ നിബന്ധനകള്‍ പ്രകാരമാണ് Vasthu Students Chairറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വാസ്തുശാസ്ത്രപ്രകാരമുള്ള നിര്‍മാണ രീതിയാണ് Vasthu Students Chair പ്രത്യേകത. ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ഒരു ചെയര്‍ നിര്‍മിക്കുന്നത് ശരവണന്‍ എസ് നായര്‍ മാത്രമാണ്. ഇതിന്റെ പേറ്റന്റും ശരവണന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ചെയര്‍ വാങ്ങിക്കുന്നവര്‍ക്കു ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചു അദ്ദേഹം പേഴ്‌സണല്‍ കൗണ്‍സിലിങും നല്‍കുന്നുണ്ട്.

  ഫോള്‍ഡിങ് ചെയര്‍ ആയതുകൊണ്ടുതന്നെ യാത്ര ചെയ്യുമ്പോള്‍ ഇത് ഒപ്പം കൊണ്ടുപോകാന്‍ കഴിയും. നടുവേദന ഉള്ളവര്‍ക്ക് ഏറ്റവും അനിവാര്യമായ ഒന്നാണ് Vasthu Students Chair. കഠിനമായ നടുവേദന അകറ്റുന്നവര്‍ക്ക് ഡോക്ടര്‍മാര്‍വരെ Vasthu Students Chair നിര്‍ദേശിക്കുന്നുണ്ട്.പൂര്‍ണമായും തടിയില്‍ നിര്‍മിച്ചിരിക്കുന്ന Vasthu Students Chair ഇരുപത്തിയഞ്ചുവര്‍ഷത്തിലേറെ ഈടുനില്‍ക്കും. കേരളത്തിനകത്തും പുറത്തും ഉള്ളവര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് നേരിട്ടെത്തിക്കുന്ന മാര്‍ക്കറ്റിങ് രീതിയാണ് ഇപ്പോള്‍ ശരവണന്‍ എസ് നായര്‍ പിന്തുടരുന്നത്. Vasthu Students Chair ആവശ്യമുള്ളവര്‍ക്ക് 9037808675 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

   ഇതിൽ അടങ്ങിയിരിക്കുന്നത് Folding Chair, Writing board ,Footrest ,Spanners , How to Learn-study Tips എന്നിവ കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9037808675

Contact Us

G S K WOOD INDUSTRIES, EDAPPON,

PATTOOR P O, ALAPUZHA, 690529

KERALA

+91 9037 8086 75

[email protected]

Drop Us A Message